Bavuttiyude Namathil ( In The Name Of Bavutty ) Review
കൈയ്യൊപ്പ് , പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് - മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ബാവൂട്ടിയുടെ നാമത്തില്‍ '. മലബാര്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് . രഞ്ജിത് നിര്‍മ്മിച്ച് ജി .എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ വളരെയധികം ഉറ്റുനോക്കിയിരുന്ന ഒരു ചിത്രമായിരുന്നു . ബാവൂട്ടി എന്ന നിഷ്കളങ്കനായ കഥാപാത്രവുമായി പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും മമ്മൂട്ടിക്ക് സാധിച്ചു .
നീലേശ്വരം ഭാഷയുമായി കാവ്യാ മാധവന്‍ ഒരു നാട്ടുംപുരത്തുക്കാരി വീട്ടമ്മയുടെ റോള്‍
ഭംഗിയാക്കി . എന്നാല്‍ ഓരോ സ്വപ്നങ്ങളുടെയും ചിന്തകളുടെയും ആവിഷ്ക്കാരം പ്രേക്ഷകരെ
ബോറടിപ്പിക്കുന്നു . അലവി എന്ന ശക്തമായ കഥാപാത്രവുമായി വന്ന ഹരിശ്രീ അശോകന്‍
കൈയടി നേടി . സ്പിരിറ്റിന് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ സേതു എന്നാ കഥാപാത്രവുമായി
ചിത്രത്തില്‍ നിറഞ്ഞു നിന്നു. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് 'ബാവൂട്ടിയുടെ
നാമത്തില്‍ ' നു 2/5 ആണ് നല്‍കുന്നത് .
0 comments:
Post a Comment